02:24am 11 November 2026
NEWS

രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഒളിച്ചോടിയത് പതിനേഴുകാരനായ കാമുകനുമൊത്ത്; ചേർത്തല സ്വദേശിനി അറസ്റ്റിൽ

02/09/2025  07:57 AM IST
nila
 രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഒളിച്ചോടിയത് പതിനേഴുകാരനായ കാമുകനുമൊത്ത്; ചേർത്തല സ്വദേശിനി അറസ്റ്റിൽ

പതിനേഴുകാരനായ കാമുകനുമൊത്ത് നാടുവിട്ട യുവതി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനി സനൂഷയാണ് കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പോലീസിന്റെ പിടിയിലായത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി. കുട്ടികളെയും യുവതി ഒപ്പം കൂട്ടിയിരുന്നു. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചാണ് പതിനേഴുകാരനുമായി ഒളിച്ചോടിയതെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്.

12 ദിവസം മുൻപാണ് സനൂഷ തന്റെ മക്കളുമായി വിദ്യാർത്ഥിയായ പതിനേഴുകാരനൊപ്പം നാടുവിട്ടത്. വിദ്യാർത്ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിൽ പരാതി നൽകി. ചേർത്തല പൊലീസിൽ യുവതിയുടെ ബന്ധുക്കളും പരാതി നൽകിയിരുന്നു.

ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിൽ ഉണ്ടെന്നറിഞ്ഞ് പൊലീസ് അവിടെ ചെന്നെങ്കിലും കണ്ടെത്താനായില്ല. യുവതി പിന്നീട് ഫോൺ സ്വിച്ച് ഓൺചെയ്ത് ബന്ധുവിന് വാട്സാപ്പ് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇതു പിന്തുടർന്ന് ചേർത്തല പൊലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.

കുട്ടികൾക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാർത്ഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപ്പിച്ചു. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.